Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സ്മരണ പുതുക്കി നാട്
25/02/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മന്നം സമാധിദിനാചരണത്തില്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നു.

വൈക്കം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 52-ാമത് ചരമവാര്‍ഷികം വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും 97 എന്‍.എസ്.എസ് കരയോഗങ്ങളുടെയും നേതൃത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് സമുദായാചാര്യന്റെ ഛായാചിത്രം അലങ്കരിച്ചു ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ഉപവാസം, പ്രാര്‍ത്ഥന, കീര്‍ത്തനാലാപനം എന്നിവയോടെയാണ് അനുസ്മരണദിനം ആചരിച്ചത്. താലൂക്കിലെ 97 കരയോഗങ്ങളിലും സമാധിദിനം ആചരിച്ചു. താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ വടക്കേനടയിലെ യൂണിയന്‍ ഓഡിറ്റോറിയത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടത്തിയത്. അലങ്കരിച്ചുവച്ച ചിത്രത്തിന് മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് എസ് മധു ദീപം തെളിയിച്ചു. വനിതാ സമാജങ്ങളുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം, ഉപവാസം, ഭക്തിഗാനാലാപനം എന്നിവ നടത്തി. ഛായാ ചിത്രത്തിന് മുന്നില്‍ യൂണിയന്‍ പ്രസിഡന്റ് കര്‍പ്പൂര ആരതിയും പുഷ്പാര്‍ച്ചനയും നടത്തി. യൂണിയന്‍ ഭാരവാഹികള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍, വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ പ്രസിഡന്റ് എസ് മധു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറി പ്രസിഡന്റ് വി.എസ് കുമാര്‍, യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, അയ്യേരി സോമന്‍, എസ് ജയപ്രകാശ്, എന്‍ മധു, പി.എസ് വേണുഗോപാല്‍, പി വേണുഗോപാല്‍, പി.എന്‍ രാധാകൃഷ്ണന്‍, പി.ജി.എം നായര്‍, പി.ഡി രാധാകൃഷ്ണന്‍, കെ.എന്‍ സജീവ്, പ്രെഫ. എം.കെ കൃഷ്ണകുമാര്‍, എസ്.വി സുരേഷ് കുമാര്‍, വി.കെ ശ്രീകുമാര്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, മാധവന്‍കുട്ടി കറുകയില്‍, സുരേഷ് ബാബു, ഡോ. സി.ആര്‍ വിനോദ്കുമാര്‍, ഡോ. ആര്‍ വേണുഗോപാല്‍, എന്‍.എസ്.എസ് പ്രതിനിധിസഭാ മെമ്പര്‍ എം.എ നാരായണന്‍ നായര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഇന്ദിരാമണി, നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വിവിധ കരയോഗം ഭാരവാഹികള്‍, വനിതാ സമാജം ഭാരവാഹികള്‍, സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.