Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ നടപടി വേണം: പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍
25/02/2022
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ശബള പരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ കഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാത്ത കേരള സര്‍ക്കാരിന്റെയും, കോര്‍പ്പറേഷന്‍ മാനേജ്‌മെന്റിന്റെയും നടപടിയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം പ്രതിഷേതിച്ചു. ജീവനക്കാര്‍ക്ക് നല്‍കിയ അതേ മാനദണ്ഡത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഓര്‍ഗനൈസേഷന്‍ സംസഥാന വൈസ് പ്രസിഡന്റ് ജെ ചന്ദ്രശേഖരന്‍ നായര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.ജെ. ജോസഫ്, സെക്രട്ടറി എ.വി. ഓമനക്കുട്ടന്‍, യൂണിറ്റ് സെക്രട്ടറി ടി.കെ പൊന്നപ്പന്‍, ട്രഷറര്‍ ബി. രാജന്‍, എം.കെ പീതാംബരന്‍, എന്‍ ശിശുപാലന്‍, എ.ആര്‍ ശിവദാസ്, എ.പി ജോസഫ്, ജി ഗോപകുമാര്‍, പി.വി പത്മനാഭന്‍, പി പൊന്നമ്മ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.എം മുരളീധരന്‍ (പ്രസിഡന്റ്), എ.ആര്‍ ശിവദാസ്, എ.പി ജോസഫ് (വൈസ് പ്രസിഡന്റ്), ടി.കെ പൊന്നപ്പന്‍ (സെക്രട്ടറി), പി പൊന്നമ്മ, കെ.എസ് കുരുവിള (ജോയിന്റ് സെക്രട്ടറി), ജി ഗോപകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.