Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സി.എസ് അജിതന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി
25/02/2022
കേരളാ ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സി.എസ് അജിതന്‍ നമ്പൂതിരിക്ക് വൈക്കം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

വൈക്കം: കേരളാ ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സി.എസ് അജിതന്‍ നമ്പൂതിരിക്ക് വൈക്കം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ. എം.പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് അജിതന്‍ നമ്പൂതിരിക്ക് ഉപഹാരം നല്‍കി. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ രാജേഷ് മുഖ്യാതിഥി ആയിരുന്നു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പി.ആര്‍ പ്രമോദ്, വൈസ് പ്രസിഡന്റ് ലതാബാബു, അഭിഭാഷകരായ കെ പ്രസന്നന്‍, എസ് പ്രേം ആനന്ദ്, എ മനാഫ്, പി.കെ ഷാജി, ജമാല്‍കുട്ടി, പി.എസ് വിഷ്ണു, ടി.എസ് ബിജു എന്നിവര്‍ പ്രസംഗിച്ചു. തോമസ് സി കാട് പ്രസംഗപീഠവും വി.വി സത്യന്റെ ഓര്‍മക്കായി അദ്ദേഹത്തിന്റെ ഓഫീസ് നോട്ടീസ് ബോര്‍ഡും ബാര്‍ അസോസിയേഷനിലേക്ക് സമര്‍പ്പിച്ചു. ചടങ്ങില്‍ അജിതന്‍ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.