Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ പച്ചക്കറി കൃഷി വികസിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് പഠനശാല നടത്തി
24/02/2022
വൈക്കം വൈ ബയോ ജൈവ കര്‍ഷക സൊസൈറ്റി സംഘടിപ്പിച്ച കര്‍ഷകര്‍ക്കുള്ള ബോധവല്‍കരണ സെമിനാര്‍ കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈ ബയോ കര്‍ഷക സൊസൈറ്റി ആത്മ പദ്ധതിയില്‍പെടുത്തി ജൈവകൃഷി പഠനശാല നടത്തി. ജൈവപച്ചക്കറി കൃഷി വ്യാപകമാക്കി കര്‍ഷകരുടെ ഉന്നമനത്തിന് കൂടുതല്‍ വിളയിനങ്ങള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടാനുള്ള ലക്ഷ്യമാണ് ഇതിന്റെ പിന്നില്‍. ഇതിനായുള്ള ബോധവല്‍കരണ ക്ലാസുകളാണ് വിവിധ ദിവസങ്ങളില്‍ നടത്തിയത്. സമാപന ദിവസം കര്‍ഷകര്‍ക്ക് വിവിധയിനം പച്ചക്കറി തൈകള്‍ പണി ഉപകരണങ്ങള്‍ മറ്റും വിതരണം ചെയ്തു. വൈക്കം കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പവിത്രന്‍. കൃഷി ഓഫീസര്‍ ഷീലാ റാണി, ആത്മ വിഭാഗം ഉദ്യോഗസ്ഥ ആശാ കുര്യന്‍, അസി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, കൃഷി പരിശീലകന്‍ ആരോമല്‍ രാജേന്ദ്രന്‍, കര്‍ഷകരായ സുധാകരന്‍ കാലാക്കല്‍, കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.