Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂള്‍ നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടിന്റെ മേല്‍ക്കൂര നിര്‍മാണം തുടങ്ങി
24/02/2022
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു നല്‍കുന്ന നാലു വീടുകളില്‍ രണ്ടാമത്തെ വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ സഹപാടിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് നാലു നിര്‍ധനര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതില്‍ രണ്ടാമത്തെ വീടിന്റെ മേല്‍ക്കുര നിര്‍മാണം സഹപാടിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണ ചെലവ്. ഉദയനാപുരം എസ്.എന്‍.ഡി.പി ശാഖയില്‍പ്പെട്ട തറയില്‍ ശോഭനയ്ക്കാണ് രണ്ടാമത്തെ വീട് നല്‍കുന്നത്. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍, അധ്യാപകരായ ഇ.പി ബീന, സി.എസ് ജിജി, ശാഖാ പ്രസിഡന്റ് എം.കെ കാര്‍ത്തികേയന്‍, സെക്രട്ടറി കെ.പി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എസ് മനോജ്, ഗാലക്‌സി ബില്‍ഡേഴ്‌സ് ഉടമ മനോജ് എന്നിവര്‍ പങ്കെടുത്തു. ആശ്രമം സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് യൂണിറ്റ് നേതൃത്വം നല്‍കി.