Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലെ കെടാവിളക്കില്‍ ദീപം തെളിഞ്ഞു
23/02/2022
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി തിരുനടയില്‍ ഏഴു ദിവസം അണയാതെ നില്‍ക്കുന്ന കെടാവിളക്കില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപം തെളിയിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി തിരുനടയില്‍ ഏഴു ദിവസം അണയാതെ നില്‍ക്കുന്ന കെടാവിളക്കിലെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ഉത്സവത്തിന് കൊടിയേറിയ മുഹൂര്‍ത്തത്തിലാണ് കെടാവിളക്ക് തെളിയിച്ചത്. ഉത്സവാഘോഷം സമാപിക്കുന്നതുവരെ രാവും പകലും ഈ വിളക്ക് അണയാതെ നില്‍ക്കും. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ വിളക്കില്‍ എണ്ണ പകരുന്നത് പ്രധാന വഴിപാടാണ്. ക്ഷേത്രം തന്ത്രി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ്, മേല്‍ശാന്തി ഉണ്ണിരാജന്‍, ക്ഷേത്രം പ്രസിഡന്റ് വി.വി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, യൂണിയന്‍ കമ്മറ്റി അംഗം മധു പുത്തന്‍തറ, വി. വേലായുധന്‍ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.