Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് കൊടിയേറി
23/02/2022
ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രം തന്ത്രി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ് കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ് കൊടിയേറ്റി. വായ്ക്കുരവകളും, വാദ്യമേളങ്ങളും ചടങ്ങിന് അകമ്പടിയേകി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ തന്ത്രിയും പൂജാരിയും ചേര്‍ന്ന് കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി ടി.വി പുരം ഉണ്ണിരാജന്‍, ഷിബു ശാന്തി ചെമ്മനത്തുകര, വിഷ്ണു ശാന്തി ടി.വി പുരം എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൊടിയേറ്റിന് മുന്നോടിയായി ഭക്തരുടെ നേതൃത്വത്തില്‍ ഇളനീര്‍ തീര്‍ത്ഥയാത്ര ക്ഷേത്രത്തില്‍ എത്തി പ്രദക്ഷിണം വെച്ച് സമര്‍പ്പിച്ചു. കലശാഭിഷേകം, കരിക്കഭിഷേകം, ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകിട്ട് ദേശതാലപ്പോലി, തിരുവാതിരകളി, പ്രസാദകഞ്ഞി, സംഗീതാഞ്ജലി എന്നിവ പ്രധാന പരിപാടികളായിരുന്നു. ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, മധു പുത്തന്‍തറ, ബിജു വാഴേക്കാട്ട്, കെ.പി ഉത്തമന്‍, പ്രമില്‍കുമാര്‍, ബി.പി മനോജ്, കെ.പി മനോജ്, എ.ജി ഉല്ലാസന്‍, എം.ജി അനില്‍കുമാര്‍, പി ഷിബു, പി രഞ്ജിത്ത്, കെ.വി വിഭാത് എന്നിവര്‍ നേതൃത്വം നല്‍കി.