Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്കില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷവും സെമിനാറും നടത്തി
23/02/2022
തദേശ സ്വയംഭരണ ദിനത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് 'മാലിന്യമുക്ത വൈക്കം നമ്മുടെ ഉത്തരവാദിത്വം' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തദേശ സ്വയംഭരണ ദിനത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് 'മാലിന്യമുക്ത വൈക്കം നമ്മുടെ ഉത്തരവാദിത്വം' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച കൃഷി അസി. ഡയറക്ടര്‍ക്കുളള പുരസ്‌കാരം ലഭിച്ച വൈക്കം എ.ഡി പി.പി ശോഭയെ ആദരിച്ചു. വി.ഇ.ഒമാര്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണവും എം.പി നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് വിഷയാവതരണം നടത്തി. ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എം.കെ രാഹുല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരന്‍, കവിത റെജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. സലില, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എസ് ഗോപിനാഥന്‍, വീണ അജി, സുഷമ സന്തോഷ്, വൈക്കം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, കൗണ്‍സിലര്‍മാരായ രാധിക ശ്യാം, രാജശ്രീ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോന്‍, ഒ.എം ഉദയപ്പന്‍, റാണിമോള്‍, സുജാത മധു, ജെസീല നവാസ്, മനോജ് കുമാര്‍, ജോയിന്റ് ബി.ഡി.ഒ ടി.വി പ്രശാന്ത്, ജിയോഗ്രഫിക്കല്‍ ഓഫീസര്‍ ഉണ്ണിക്കുട്ടന്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.