Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഇതുപോലൊരു മന്ത്രിസഭ കേരളചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍
07/04/2016
ഇടതുപക്ഷ ജനാധിപത്യമുന്നണി വൈക്കം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഇതുപോലൊരു മന്ത്രിസഭ കേരളചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍.ഡി.എഫ് വൈക്കം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി. കൃഷ്ണപിളളയുടെ ജന്മനാട്ടിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ കിട്ടിയ അവസരം ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ വൈക്കം വിശ്വന്‍ മതേതരശക്തികള്‍ക്ക് കരുത്ത് പകരുന്നതിന് എല്‍.ഡി.എഫ് വിജയിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സോളാര്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കന്‍ കഴിഞ്ഞില്ലെങ്കിലും സോളാറിലൂടെ അഴിമതിയും സദാചാരവിരുദ്ധതയും നടത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. റബ്ബര്‍ കര്‍ഷകര്‍, മത്സ്യമേഖലയിലെ പുതിയ നിര്‍ദ്ദേശങ്ങളിലൂടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പോലും പട്ടിണിയിലായി. കര്‍ഷകതൊഴിലാളികളും പരമ്പരാഗത മേഖലയുമെല്ലാം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കയര്‍ ഉള്‍പ്പെടുന്ന പരമ്പരാഗത മേഖലയില്‍ നിന്നും പലരും പിന്‍മാറി കഴിഞ്ഞു. ഇവിടെയെല്ലാം നിഴലിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയാണ്. ഇതിനെല്ലാം മാറ്റമുണ്ടായേ പററൂ. വിദ്യാഭ്യാസ മേഖലയെയും ഈ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞു. സമസ്തമേഖലയിലും പരാജപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും പരാജയപ്പെടും. 1960ല്‍ കേരളത്തില്‍ വലതുശക്തികള്‍ വന്‍വിജയം ആഘോഷിച്ചപ്പോള്‍ പോലും ചുവന്നു നിന്ന വൈക്കത്തിന് അതിനുകഴിയും. നമ്മുടെ നാടിന്റെ എല്ലാ മേഖലകളിലും വനിതകള്‍ മുന്നേറുന്ന കാലത്ത് മുഴുവന്‍ വനിതകളുടേയും ആശയായി സി.കെ. ആശ മാറുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
കെ. അജിത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹകസമിതി അംഗം പ്രൊഫ. പി.കെ ജയലക്ഷ്മി, സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ. ഹരികുമാര്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍. രമേശന്‍, പി.എം മാത്യു, പി.ജി ഗോപി, ടി.വി ബേബി, എം.പി ജയപ്രകാശ്, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കെ ഗണേശന്‍, കെ.ശെല്‍വരാജ്, കെ.ഡി വിശ്വനാഥന്‍, ഫ്രാന്‍സിസ് തോമസ്, പി.എ ഷാജി, പി.സുഗതന്‍, പി.നാരായണന്‍, ലീനമ്മ ഉദയകുമാര്‍, ജോസി ജയിംസ്, സ്ഥാനാര്‍ത്ഥി സി.കെ ആശ എന്നിവര്‍ പ്രസംഗിച്ചു.