Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ കേരളാ ബാങ്കില്‍ അക്കൗണ്ട് ഉടമകളാക്കുന്ന പദ്ധതിക്ക് തുടക്കമായി
22/02/2022
വെച്ചൂര്‍ പഞ്ചായത്തിലെ 3905 കുടുംബശ്രീ അംഗങ്ങളെ കേരളാ ബാങ്ക് അംബികാമാര്‍ക്കറ്റ് ശാഖയില്‍ അക്കൗണ്ട് ഉടമകളാക്കി മാറ്റുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ 207 കുടുംബശ്രീ ഗ്രൂപ്പുകളില്‍പെട്ട 3905 അംഗങ്ങളെ കേരളാ ബാങ്ക് അംബികാമാര്‍ക്കറ്റ് ശാഖയിലെ അക്കൗണ്ട് ഉടമകളാക്കി മാറ്റാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ബാങ്ക് വായ്പ, വിവിധ സഹായ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അതാത് സമയങ്ങളില്‍ അറിയിച്ചു ബോധവല്‍കരണം നടത്തുന്ന പദ്ധതിയാണിത്. കൂടുതല്‍ ഇടപാടുകള്‍ ഉണ്ടാകുമ്പോള്‍ അത് ബാങ്കിനും നേട്ടമാകും. ഈ കാഴ്ചപ്പാടോടെയാണ് പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളെയും ബാങ്കിന്റെ അക്കൗണ്ട് ഉടമകളാക്കി മാറ്റുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മിനി സരസന്‍ ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ മണിലാല്‍, എന്‍ സുരേഷ് കുമാര്‍, സോജി ജോര്‍ജ്, ബിന്‍സി ജോസഫ്, ഗീതാ സോമന്‍, ആന്‍സി തങ്കച്ചന്‍, കേരളാ ബാങ്ക് മാനേജര്‍ നിഷാ വിജയന്‍, എം.എന്‍ സംഗീത എന്നിവര്‍ പ്രസംഗിച്ചു. കേരള ബാങ്കിനെ കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് ആക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ടെന്ന് ബാങ്ക് മാനേജര്‍ നിഷാ വിജയന്‍ പറഞ്ഞു.