Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് വേതനത്തിലെ വിവേചനം അവസാനിപ്പിക്കണം: കെ.പി.എം.എസ്
21/02/2022
കെ.പി.എം.എസ് 1441-ാം നമ്പര്‍ പടിഞ്ഞാറേക്കര ശാഖായോഗത്തിന്റെ വാര്‍ഷികവും, കുടുംബ സംഗമവും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.പി.എം.എസ് 1441-ാം നമ്പര്‍ പടിഞ്ഞാറെക്കര ശാഖായുടെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. പട്ടിക വിഭാഗത്തില്‍പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വിതരണത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ എ സനീഷ്‌കുമാര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കെ.എല്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.ടി ഷാജിമോന്‍, സെക്രട്ടറി വി.വി ശശീന്ദ്രന്‍, ആര്‍ ബാലചന്ദ്രന്‍, പി.ആര്‍ രാജേഷ്, സുനിത ദിനേശന്‍, പി.അര്‍ ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ആര്‍ രാജേഷ് (പ്രസിഡന്റ്), സിന്ധു ദേവി (സെക്രട്ടറി), ജയചന്ദ്രന്‍ (ട്രഷറര്‍) കെ.എല്‍ രമേശന്‍ (വൈസ് പ്രസിഡന്റ്), പ്രീത ഷാജി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.