Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ആര്‍ നാരായണന്‍ അനുസ്മരണം സമുചിതമായി സംഘടിപ്പിക്കും
21/02/2022
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ നേതൃത്വസമ്മേളനം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ നേതൃത്വസമ്മേളനം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി, എം.എൽ.എ, പ്രജാസഭാ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച കെ.ആര്‍ നാരായണന്റെ 50-ാമത് അനുസ്മരണസമ്മേളനം യോഗം ജനറല്‍ സെക്രട്ടറി, സഹകരണ വകുപ്പ് മന്ത്രി തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടു സമുചിതമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹകളായി കെ.എന്‍ അശോകന്‍, പി.എസ് അയ്യപ്പന്‍, വി.എം വിജയന്‍ (രക്ഷാധികാരികള്‍), ഇ.ഡി പ്രകാശന്‍ (ചെയര്‍മാന്‍), എസ്.ഡി സുരേഷ്ബാബു ജനറല്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പന്‍, കെ.എസ് അജീഷ് കുമാര്‍, വനിതാ സംഘം പ്രസിഡന്റ് ജയ അനില്‍, ഇ.കെ സുരേന്ദ്രന്‍, യു.എസ് പ്രസന്നന്‍, വി.കെ രഘുവരന്‍, ബീനാ പ്രകാശ്, രാജി ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.