Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ നടത്തിയ പച്ചക്കറി കൃഷിയുടെ ഉല്‍പന്നങ്ങള്‍ അമലാ ഭവനിലെ അന്തേവാസികള്‍ക്കായി കൈമാറി
19/02/2022
വൈക്കം നഗരസഭ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പില്‍ ലഭിച്ച പച്ചക്കറികള്‍ അമലാ ഭവനിലെ അന്തേവാസികള്‍ക്ക് നല്‍കാന്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, കൃഷി ഓഫീസര്‍ ഷീലാറാണിക്ക് കൈമാറുന്നു.

വൈക്കം: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നഗരസഭ, കൃഷിഭവന്റെ സഹകരണത്തോടെ നഗരസഭ ഓഫീസ് വളപ്പില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. കൃഷിയില്‍ ലഭിച്ച മുഴുവന്‍ ഉല്‍പന്നങ്ങളും തോട്ടുവക്കത്തെ സ്‌നേഹഗിരി മിഷിനറീസ് സിസ്റ്റേഴ്‌സ് നടത്തുന്ന അമലാ ഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ നല്‍കി. കൃഷി ഓഫീസര്‍ ഷീലറാണിക്ക് ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉല്‍പന്നങ്ങള്‍ കൈമാറി. നഗരസഭ വളപ്പിറ്റ വഴുതന, തക്കാളി, വെണ്ട, ചീര, പയര്‍, പടവലം, കുമ്പളം, കുക്കുമ്പര്‍, മുളക് എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, ആര്‍ സന്തോഷ്, രാധികാ ശ്യാം, എ.സി മണിയമ്മ, കവിത രാജേഷ്, രാജശ്രീ വേണുഗേപാല്‍, എസ് ഇന്ദിരാദേവി, എസ് അയ്യപ്പന്‍, ഒ മോഹനകുമാരി, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, പരിശീലകന്‍ ആരോമല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.