Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഗുരുമന്ദിര പ്രതിഷ്ഠാ വാര്‍ഷികം നടത്തി
19/02/2022
എസ്.എന്‍.ഡി.പി യോഗം മൂത്തേടത്തുകാവ് ശാഖയിലെ ഗുരുമന്ദിര പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ശിവഗിരിമഠം അസാസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 114-ാം നമ്പര്‍ മൂത്തേടത്തുകാവ് ശാഖയുടെ കീഴിലുള്ള ഗുരുമന്ദിര പ്രതിഷ്ഠയുടെ വാര്‍ഷികം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. രാവിലെ നടന്ന ഗുരുപൂജ, കലശാഭിഷേകം, ബ്രഹ്മകലശ പൂജ എന്നീ ചടങ്ങുകള്‍ക്ക് തന്ത്രി ഹംസാനന്ദന്‍, മഹേഷ് ശാന്തി, കുട്ടന്‍ ശാന്തി, രാമദാസ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായി. കലശപൂജയ്ക്കു ശേഷം ബ്രഹ്മകലശം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു. ശിവഗിരിമഠം അസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എം.ഡി നടേശന്‍, സെക്രട്ടറി എം.എന്‍ അശോക് കുമാര്‍, വൈസ് പ്രസിഡന്റ് പി.ആര്‍ രാജപ്പന്‍, യൂണിയന്‍ കൗണ്‍സിലര്‍ ബിജു കൂട്ടുങ്കല്‍, ശശിധരന്‍, മോഹനന്‍, പി.പി അശോകന്‍, രജിമോന്‍, പ്രകാശന്‍, കെ.എം സുരേന്ദ്രന്‍, ശശിധരന്‍, സത്യജിത്ത്, രമണന്‍, വനിതാ സംഘം പ്രസിഡന്റ് സുനന്ദ, സെക്രട്ടറി ജയമോള്‍ രാജപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.