Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി
19/02/2022
തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബി.എല്‍ സെബാസ്റ്റ്യനെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജി രാജീവും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിക്കുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബി.എല്‍ സെബാസ്റ്റ്യനെ യു.ഡി.എഫിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കാല്‍ നൂറ്റാണ്ടിനുശേഷം യു.ഡിഎഫിന് ഭരണം ലഭിച്ച തലയാഴം പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബി.എല്‍. സെബാസ്റ്റ്യന്‍. പ്രസിഡന്റായി ചുമതലയേറ്റ ബി.എല്‍. സെബാസ്റ്റ്യനെ തലയാഴം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജി രാജീവ് ഷാളണിയിച്ചു സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.വി അജയകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ പി.വി വിവേക്, അഡ്വ. എ സനീഷ്‌കുമാര്‍, ജെല്‍ജി വര്‍ഗീസ്, കെ ബിനിമോന്‍, സോണി സണ്ണി, കൊച്ചുറാണി, ടി.എന്‍ അനില്‍കുമാര്‍, അഡ്വ. കുമാരന്‍, രമേഷ് പി ദാസ്, ഷീജ ഹരിദാസ്, ടി.എ മധു, സോമന്‍, ബാബു തേവറാണി, ഷോളി ബിജു, പി.ഡി ഉണ്ണി എന്നിവര്‍ പങ്കെടുത്തു.