Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ എല്‍.പി.സ്‌കൂളില്‍ പ്രീ പ്രൈമറി പ്രവേശനോത്സവം നടത്തി
18/02/2022
വൈക്കം ടൗണ്‍ ഗവ. എല്‍.പി.സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ ഗവ. എല്‍.പി സ്‌കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിലെ രണ്ടാം ഘട്ട പ്രവേശനോത്സവം ആകര്‍ഷകമായി. അക്ഷരമുറ്റത്തേക്ക് പിച്ചവച്ചെത്തിയ കുഞ്ഞോമനകളെ ഒന്നാം ക്ലാസിലെ കൂട്ടുകാര്‍ പൂച്ചെണ്ടുകളും ബലൂണുകളും നല്‍കി സ്വീകരിച്ചു. പുത്തന്‍ ഉടുപ്പണിഞ്ഞ് ബാഗും തൂക്കി എത്തിയ കുട്ടികളെ അധ്യാപകരും പി.ടി.എ പ്രവര്‍ത്തകരും ചേര്‍ന്ന് മധുരം നല്‍കി ഓമനിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി  ഗിരിജാകുമാരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എസ് ശാലിമോള്‍, പ്രീ പ്രൈമറി അധ്യാപകരായ മാലിനി സാബു, ഡി  മായ, ആതിരാ സന്തോഷ്, എസ് സയന, രേഷ്മ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. കൈയ്യില്‍ വര്‍ണ പൂക്കളും തലയില്‍ തൊപ്പിയും വെച്ചാണ് കുട്ടികള്‍ സ്‌കൂള്‍ മുറ്റത്ത് അണിനിരന്നത്.