Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബി.എല്‍ സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു
17/02/2022
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ബി.എല്‍ സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണപ്രകാരം പ്രസിഡന്റായിരുന്ന കെ ബിനിമോന്‍ രാജിവെച്ച ഒഴുവിലാണ് സെബാസ്റ്റ്യനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പതിനഞ്ച് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് ഒന്‍പതും എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്. വ്യാഴാഴ്ച്ച രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.എല്‍ സെബാസ്റ്റ്യന് ഒന്‍പത് വോട്ടും എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ എസ് ദേവരാജിന് അഞ്ച് വോട്ടും ലഭിച്ചു ബി.ജെ.പിയുടെ ഒരു വോട്ട് അസാധുവായി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ഡി.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബി.എല്‍ സെബാസ്റ്റിയന്‍ തൃപ്പക്കുടം വാര്‍ഡില്‍ നിന്നാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്