Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു
17/02/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികളായ പ്രസിഡന്റ് എസ് മധു, സെക്രട്ടറി എന്‍.ജി ബാലചന്ദ്രന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍ എന്നിവര്‍ക്ക് യൂണിയന്‍ കമ്മിറ്റി സ്വീകരണം നല്‍കുന്നു.

വൈക്കം: തെരഞ്ഞെടുപ്പില്‍ വിജയികളായ വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു. യൂണിയന്‍ ആസ്ഥാനത്ത് സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിന് മുന്നില്‍ പ്രസിഡന്റ് എസ് മധു ദീപം തെളിയിച്ച് പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടത്തിയത്. ചുമതലയേറ്റ ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ ഭരണസമതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രസിഡന്റ് എസ് മധു, വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗം മാധവന്‍കുട്ടി കറുകയില്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ അയ്യേരി സോമന്‍, പി.ജി.എം നായര്‍ കാരിക്കോട്, സി.പി നാരായണന്‍ നായര്‍, എന്‍. മധു, പി. വേണുഗോപാല്‍, പി.എന്‍. രാധാകഷ്ണന്‍, എസ്. ജയപ്രകാശ്, പി.എസ്. വേണുഗോപാല്‍, കെ.എന്‍. സജീവ് കുമാര്‍, പി.ഡി. രാധാകൃഷ്ണന്‍, മാധവന്‍കുട്ടി കറുകയില്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, സുരേഷ്‌കുമാര്‍, യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.