Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമ്മത്തണലില്‍ ആശ്രമം പ്രീ പ്രൈമറി സ്‌കൂളിലെ പ്രവേശനോത്സവം
16/02/2022
വൈക്കം ആശ്രമം പ്രീ പ്രൈമറി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പ്രധാനാധ്യാപകന്‍ പി.ടി ജിനീഷും, പി.ടി.എ പ്രസിഡന്റ് നിഷാ ജനാര്‍ദ്ദനനും ചേര്‍ന്ന് കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നു.

വൈക്കം: ആശ്രമം പ്രീ പ്രൈമറി സ്‌കൂളിലെ പ്രവേശനോത്സവം കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായി. ഗാനാവതരണവും കലാപ്രകടനങ്ങളും കൊണ്ട് അറിവിന്റെ ആദ്യദിനം ആവേശകരമായി. 'അമ്മ തരും ഉമ്മപോലും അമൃതമാകണമേ' എന്ന ആശ്രമം എല്‍.പി സ്‌കൂളിലെ സംഗീത അധ്യാപിക മരിയ ഞ്യാനരാജിന്റെ ശ്രുതി മധുരമായ ഗാനാലാപനം കുഞ്ഞിളം മനസ്സുകളില്‍ സംഗീതത്തിന്റെ ജ്ഞാനം നിറച്ചു. പാട്ടിന്റെ ഓരോ വരികളുടെയും ഈണം കുരുന്നുകള്‍ കാതോര്‍ത്ത് കേട്ടു. പാട്ട് പാടിയും മധുരപലഹാരങ്ങള്‍ നല്‍കിയും കളിതമാശകള്‍ പറഞ്ഞുമാണ് പ്രവേശനോത്സവം ആകര്‍ഷകമാക്കിയത്. കുളിച്ചു പുത്തനുടുപ്പിട്ട് ബാഗും തൂക്കി അമ്മമാരുടെ വിരല്‍ തുമ്പില്‍ തൂങ്ങിയാണ് കുട്ടികള്‍ പ്രവേശനോത്സവത്തിനെത്തിയത്. സ്‌കൂള്‍ വളപ്പില്‍ നടത്തിയ പ്രവേശന ആഘോഷവേദിക്ക് അമ്മമാര്‍ തണലായി നിന്നു. ഒരുപാട് കാലം അടഞ്ഞു കിടന്ന സ്‌കൂള്‍ വളപ്പിലേക്ക് കുട്ടികള്‍ എത്തുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാട് അനുഭവങ്ങളുടെ ഓര്‍മകള്‍ കുട്ടികളെ സന്തോഷത്തിലാക്കി. ചിരിച്ചും കളിച്ചും പാടിയും നടന്ന കുട്ടികള്‍  സ്‌കൂള്‍ വളപ്പില്‍ കൂട്ടുകാരെ കണ്ടുമുട്ടിയപ്പോള്‍ മനസ്സ് നിറഞ്ഞ ആഹ്ലാദത്തിലായി. സ്‌കൂള്‍ വളപ്പില്‍ നടന്ന ചെറിയ ആഘോഷങ്ങള്‍ക്ക് ശേഷം പ്രധാനാധ്യാപകന്‍ പി.ടി ജിനീഷും, പി.ടി.എ പ്രസിഡന്റ് നിഷാ ജനാര്‍ദ്ദനനും കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. പി.ടി.എ എക്‌സി. അംഗങ്ങളായ ധന്യാ ഷിജു, പ്രവീണ ധനീഷ്, വി സമീമ, പി.എസ് പ്രതീഷ്. എം.എം നീതുമോള്‍, അധ്യാപകരായ കെ കവിത, ആശാ കെ ചെല്ലപ്പന്‍, കെ.ടി പ്രതീഷ് കുമാര്‍, സി.എസ് സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. 118 കുട്ടികളാണ് പ്രവേശനോത്സവത്തില്‍ പങ്കാളികളായത്.