Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഴുമാന്തുരുത്ത് കുന്നുമ്മേല്‍കാവ് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
16/02/2022
എഴുമാന്തുരുത്ത് കുന്നുമ്മേല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1008-ാം നമ്പര്‍ എഴുമാന്തുരുത്ത് ശാഖയുടെ കീഴിലുള്ള കുന്നുമ്മേല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കൊടിയേറ്റി. മേല്‍ശാന്തി വിഷ്ണു സഹകാര്‍മികനായി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ പൂജാരികള്‍ അനുഷ്ഠാന വാദ്യങ്ങളോടെ പുറത്തേക്കെഴുന്നള്ളിച്ചു. കൊടിയേറ്റിനു മുന്നോടിയായി കലശപൂജ, കലശാഭിഷേകം, കൊടിമരം മുറിക്കല്‍, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവയുടെ സമര്‍പ്പണവും നടന്നു. ആര്‍ ശങ്കര്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചതിന് ശേഷമാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് അജികുമാര്‍ മൂലേപറമ്പ്, കണ്‍വീനര്‍ സജി പൊന്നുരുക്കുംപാറയില്‍, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടം, യൂണിയന്‍ കമ്മിറ്റി അംഗം പി.പി സന്തോഷ് കുമാര്‍, വനിതാസംഘം പ്രസിഡന്റ് ശ്രീജ രാജീവ്, സെക്രട്ടറി അമ്പിളി, വൈസ് പ്രസിഡന്റ് രത്‌നമ്മ ചന്ദ്രബോസ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാഹുല്‍, സെക്രട്ടറി ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.