Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്ആർടിസി വിഭജനത്തിനെതിരെ എഐടിയുസി പൊതു ഗതാഗത സംരക്ഷണ സദസ് നടത്തി
16/02/2022
കെഎസ്ആർടിസിയെ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി നേതൃത്വത്തിൽ നടത്തിയ പൊതു ഗതാഗത സംരക്ഷണ സദസ് ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ ഉദ്‌ഘാടനം ചെയ്യുന്നു. 
 
വൈക്കം: കെഎസ്ആർടിസിയെ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസിയുടെ നേതൃത്വത്തിൽ പൊതു ഗതാഗത സംരക്ഷണ സദസ് നടത്തി. ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ പ്രത്യേകം കമ്പനികളാക്കി മാറ്റാൻ സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും നടത്തുന്ന നീക്കത്തിന്റെ ഭാഗമായി മാത്രമേ കെ സ്വിഫ്റ്റ് പദ്ധതി കാണാൻ കഴിയുള്ളൂ. ലാഭകരമായി പ്രവർത്തിക്കുന്ന പല റൂട്ടുകളിലെയും ബസുകളെ പ്രത്യേക കമ്പിനിയാക്കി കെ സ്വിഫ്റ്റ് എന്ന ഓമനപ്പേരിട്ട് പൊതുഗതാഗതത്തെയും 30,000ലധികം വരുന്ന ജീവനക്കാരെയും കഷ്ടത്തിലാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് എഐടിയുസിയുടെ നേതൃത്വത്തിൽ കേരളത്തിലെ 100 ഡിപ്പോകളിൽ പൊതുഗതാഗത സംരക്ഷണ  സദസ് നടത്തിയത്. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ സമരം ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സി. അംഗം പി സുഗതൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ അജിത്ത്, എഐടിയുസി മണ്ഡലം പ്രസിഡന്റ് ഡി ബാബു, സെക്രട്ടറി പി.എസ് പുഷ്കരൻ, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരൻ, ഡി ഗിരീഷ്കുമാർ, പി പ്രദീപ് എന്നിവർ പ്രസംഗിച്ചു. 
 
 
 
 
Attachments area