Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുഞ്ഞിളംകൈകളില്‍ വിളയുന്ന കൃഷി വിളകൾ സ്‌കൂളിലെ ഉച്ചഭക്ഷത്തിന് ചേരുവയാകും
16/02/2022
വൈക്കം ആശ്രമം സ്‌കൂളില്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പിലെ ഒരു വിഹിതം സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി വൈക്കം കൃഷി ഓഫീസര്‍ ഷീലാറാണിയും പ്രിന്‍സിപ്പാൾ ഷാജി ടി കുരുവിളയും പ്രധാനാധ്യാപിക പി.ആര്‍ ബിജിക്കും എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷിനും  കൈമാറുന്നു.
 
വൈക്കം: പാടത്തും പുരയിടങ്ങളിലും സ്‌കൂള്‍ വളപ്പിലും ജൈവ പച്ചക്കറി കൃഷി നടത്തി വിജയഗാഥ കൊയ്ത വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അതിലെ ഒരു വിഹിതം ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ തീരുമാനമായി. ദീര്‍ഘകാലമായി സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പെടുത്തി ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കി വരുന്നു. നേരത്തെ ഇതിലെ വരുമാനം പൊതുസമൂഹത്തിന്റെ ക്ഷേമത്തിനായി മാറ്റുകയായിരുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് വിളവെടുപ്പിലെ ഒരു വിഹിതം സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ വിളവെടുപ്പിലെ ഒരു ഭാഗം കൃഷി ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് വൈക്കം കൃഷിഭവന്‍ ഓഫീസര്‍ ഷീലാറാണിയും പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിളയും ചേര്‍ന്ന് വിളവെടുപ്പിലെ ഒരു വിഹിതം ഉച്ചഭക്ഷണത്തിനായി പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ് എന്നിവര്‍ക്ക് കൈമാറി. പ്രിന്‍സിപ്പാൾ എ ജ്യോതി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, എസ്.പി.സി സി.പി.ഒ ആര്‍ ജെഫിന്‍, പി.വി വിദ്യ, പ്രീതി വി പ്രഭ, മിനി വി അപ്പുക്കുട്ടന്‍, സി.എസ് ജിജി, കവിത ബോസ്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍, എം.വി വിജേഷ് , പി.കെ ജയകുമാര്‍, കൃഷി ഉദ്യോഗസ്ഥരായ മെയ്‌സണ്‍ മുരളി, നിമിഷ കുര്യന്‍, ആരോമല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.