Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് എം.ബി.ബി.എസ് പ്രവേശനം നേടിയ ജിത്യാ സുരേന്ദ്രനെ എഐവൈഎഫ് ആദരിച്ചു
16/02/2022
ഓള്‍ ഇന്‍ഡ്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയത്തോടെ എം.ബി.ബി.എസ് പ്രവേശനം നേടിയ ജിത്യാ സുരേന്ദ്രനെ എഐവൈഎഫ് തലയാഴം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.കെ ആശ എംഎല്‍എ ഉപഹാരം നൽകി ആദരിക്കുന്നു.
 
വൈക്കം: സാധാരണ കുടുംബത്തിൽ ജനിച്ച് പൊതുവിദ്യാലയത്തിൽ പഠിച്ച് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നതവിജയം നേടി എംബിബിഎസ് പ്രവേശനം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ജിത്യ സുരേന്ദ്രനെ എഐവൈഎഫ് തലയാഴം നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സികെ ആശ എംഎല്‍എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.  വി.സി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎല്‍എ  ഉപഹാരവും ക്യാഷ് അവാർഡും ജിത്യയ്ക്ക് സമ്മാനിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എ.സി ജോസഫ്, എഐവൈഎഫ് മേഖലാ പ്രസിഡന്റ് ബെന്നി തോമസ്, എം ബിനോയ്, രാജേഷ് ചിങ്ങംകരി, ഉഷാ ജയപ്രകാശ്, രത്നകുമാരി, അൽഫോൻസ, അനന്ദകൃഷ്ണൻ, അർജുൻ, വി.ഡി അനന്തു, കെ.ഐ നടരാജൻ എന്നിവർ പ്രസംഗിച്ചു.