Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചു
16/02/2022

വൈക്കം: നിയോജക മണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി സി.കെ ആശ എംഎല്‍എ അറിയിച്ചു. 2021 -22ലെ  വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ അപ്പക്കോട്-ചിങ്ങനേഴത്ത് റോഡ്, ഉദയനാപുരം പഞ്ചായത്തിലെ പുളിക്കാത്തറ-ഭജനമഠം റോഡ്, ടി.വി പുരം പഞ്ചായത്തിലെ നിള റോഡ്, മറ്റപ്പള്ളി ഇട്ടിയാനചിറ-റോഡ്, വെച്ചൂര്‍ പഞ്ചായത്തിലെ പുറത്തുകാട്-വല്യറ റോഡ്, ചിരട്ടപറമ്പ്-തേവര്‍പുഴ റോഡ്, തലയാഴം പഞ്ചായത്തിലെ പുത്തന്‍പാലം-പറത്തറ റോഡ്, സികെഎം പൂന്തുരുത്ത് റോഡ്, വൈക്കം നഗരസഭയിലെ കണിയാംതോട്-കാരയില്‍ കോളനി റോഡ്, പുത്തലപടി-കണിയാംതോട് റോഡ് എന്നീ റോഡുകള്‍ക്കാണ് 10 ലക്ഷം രൂപ വീതം അനുവദിച്ചതെന്ന് എംഎല്‍എ അറിയിച്ചു.