Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ശ്രീമഹാദേവ ടിടിഐ പുല്‍വാമ ദിനാചരണം നടത്തി
14/02/2022
വൈക്കം ശ്രീമഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പുല്‍വാമ ദിനാചരണം ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീമഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപക പരിശീലകരുടെ നേതൃത്വത്തില്‍ പുല്‍വാമ ദിനാചരണം സംഘടിപ്പിച്ചു. ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. 2019 ഫെബ്രുവരി 14ന് പാകിസ്ഥാന്‍ ഭീകരരുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ ജവാന്‍മാരെയും കോളേജ് അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ അനുസ്മരിച്ചു. ഒരോരുത്തരുടെയും ഛായ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും ആദരം അര്‍പ്പിക്കുകയും ചെയ്തു. സൈനികരായ കെ.എസ് സജികുമാര്‍, പ്രകാശന്‍ കരയ്ക്കല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. വി.കെ സോന അധ്യക്ഷത വഹിച്ചു. മാനേജര്‍ ബി മായ, പ്രിന്‍സിപ്പാള്‍ എം സേതു, കെ.എസ് മീര, ടി.എസ് സൂര്യ, സുകന്യ സുകുമാരന്‍, സൗമ്യ എസ് നായര്‍, മിന്‍സിയ, യദുരാജ്, അശ്വതി, കൃഷ്ണപ്രിയ, ജിനു അനുജ, ദീപു ജോസ്, അഖില്‍ ടോമി, പ്രവീണ്‍ ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.