Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപാടം ബാലമുരുക ട്രസ്റ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളുടെ സഹായം വിതരണം ചെയ്തു
14/02/2022
അക്കരപാടം ശ്രീ ബാലമുരുകന്‍ സാന്ത്വനം ചാരിറ്റിബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്കരപാടം ശ്രീ ബാലമുരുകന്‍ സ്വാന്തനം ചാരിറ്റിബിള്‍ ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കുവേണ്ടി നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ് നിര്‍വഹിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ലഭിച്ച ലാപ് ടോപ്പുകള്‍, ഉപരിപഠനത്തിനുള്ള സാമ്പത്തിക സഹായം, രോഗാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കുള്ള ചികിത്സാ സഹായം, കൊറോണ പരിശോധന പ്രവര്‍ത്തനങ്ങള്‍,  പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നിവയുടെ പരിശോധന എന്നിവയാണ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍. രോഗാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കുള്ള ചികിത്സാ സഹായം കിഴക്കേത്തറ തങ്കപ്പന്‍ എന്‍ഡോവ്‌മെന്റ് സഹായനിധി വിതരണം എന്നിവയും ഇതോടൊപ്പം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ജി ജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആര്‍ രതീഷ്, ടി.കെ ജയകുമാര്‍, പി സദാശിവന്‍, എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, വി.എം വിപിന്‍, ടി സജീവ്, വി.എല്‍ രതീഷ്. എം.ആര്‍ ബേബി, പ്രിന്‍സ്, രതീഷ്, പി.ആര്‍ പ്രവീണ്‍. എം.ആര്‍ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.