Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇണ്ടംതുരുത്തില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
14/02/2022
വൈക്കം ഇണ്ടംതുരുത്തില്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റുന്നു.


വൈക്കം: ഇണ്ടംതുരുത്തില്‍ ശ്രീ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷം തുടങ്ങി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രം മേല്‍ശാന്തി ഇണ്ടംതുരുത്തില്‍ മുരളീധരന്‍ നമ്പൂതിരി, ഇണ്ടംതുരുത്തില്‍ ഹരിഹരന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായിരുന്നു. നിറപറയും നിറദീപങ്ങളും തെളിച്ച ശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. വിവിധ ദിവസങ്ങളില്‍ കുലവാഴപുറപ്പാട്, ആറാട്ട്, ഗണപതിഹോമം, ആയില്യം പൂജ, പൗര്‍ണ്ണമിപൂജ, മകം ദര്‍ശനം, കുംഭകുട ഘോഷയാത്ര, ഉത്സവബലി ദര്‍ശനം, താലപ്പൊലി, ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ട് വരവ്, വലിയകാണിക്ക എന്നിവ പ്രധാന ചടങ്ങുകളാണ്. ഫെബ്രുവരി 19ന് രാത്രി നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.