Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയ്ക്ക് കൈമാറിയ ജോയിയുടെ സത്യസന്ധതക്ക് ആദരം
14/02/2022
കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയെ കണ്ടെത്തി നല്‍കിയ തലപ്പാറ സ്വദേശി ജോയിയെ ലച്ച്മണ്‍ദാസ് ആന്റ് സണ്‍സ് ഉടമ പ്രകാശ് അശ്വനിയും മറ്റു ജീവനക്കാരും ചേര്‍ന്ന് ആദരിക്കുന്നു.
വൈക്കം: യാത്രക്കിടെ പൊതുവഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ ഉടമയെ കണ്ടെത്തി പോലീസ് വഴി കൈമാറി സത്യസന്ധത കാണിച്ച തലപ്പാറ കണ്ണന്‍കേരിയില്‍ ജോയിയെ പൊതുവേദിയില്‍ ആദരിച്ചു. വൈക്കം ഐ.ടി.സി ലച്ച്മണ്‍ദാസ് ആന്റ് സണ്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോയി. ജോയിയുടെ നല്ല മനസ്സിലെ ചിന്ത സ്ഥാപനത്തിന് ആഭിമാനമാണെന്ന വിലയിരുത്തലിലാണ് ജോയിയെ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. ലച്ച്മണ്‍ദാസ് ആന്റ് സണ്‍സ് ഉടമ പ്രകാശ് അശ്വനി, ഐ.ടി.സി കമ്പനി അസി. മാനേജര്‍ ജിനു, വൈക്കം ബ്രാഞ്ച് മാനേജര്‍ ജി.ജയൻ എന്നിവരു മറ്റു ജീവനക്കാരനും ചേര്‍ന്നാണ് ജോയിയെ പൊന്നാടയും ഉപകാരവും നല്‍കി ആദരിച്ചത്.
രണ്ടു ദിവസം മുന്‍പ് വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ചെക്ക് പോസ്റ്റിന് അടുത്തുവച്ചാണ് 500ന്റെ 100 നോട്ടുകള്‍ അടങ്ങിയ പണപ്പൊതി ജോയിക്ക് കിട്ടിയത്. പണപ്പൊതി ഉടനെ വെള്ളൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തടിക്കച്ചവടക്കാരനായ ഇറുമ്പയം വടയാടില്‍ കെ.കെ ബാബുവിന്റെതായിരുന്നു പണം. തടിക്കച്ചവടത്തിനായി വെള്ളൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ മടിയില്‍ സൂക്ഷിച്ചിരുന്ന പണപ്പൊതി നഷ്ടപ്പെടുകയായിരുന്നു. ഏറെ സമയം പിന്നിട്ടപ്പോളാണ് പണപ്പൊതി നഷ്ടപ്പെട്ട വിവരം ബാബു അറിയുന്നത്. പണം നഷ്ടപ്പെട്ട വിഷമത്തോടെ പരാതി കൊടുക്കാന്‍ വെള്ളൂര്‍ പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോള്‍  പണപ്പൊതി ലഭിച്ച വിവരം പോലീസ് ബാബുവിനെ ആറിയിച്ചു. തുടർന്ന് എസ്.ഐമാരായ വിജയപ്രസാദ്, മുജീബ്, സീനിയര്‍ സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പണപ്പൊതി ബാബുവിന് കൈമാറി.