Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം കൊടൂപ്പാടത്ത് ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്
13/02/2022
കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍പെടുത്തി കുലശേഖരമംഗലം കൊടൂപ്പാടത്ത് സുന്ദരന്‍ നളന്ദ നടത്തിയ കൃഷിയുടെ വിളവെടുപ്പ് മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍പെടുത്തി കുലശേഖരമംഗലം കൊടൂപ്പാടത്ത് സുന്ദരന്‍ നളന്ദ നടത്തിയ കൃഷിയിൽ നൂറുമേനി വിളവ്. കുലശേഖരമംഗലത്തെ കൊടൂപ്പാടമാണ് സുന്ദരന്‍ നളന്ദയുടെ കൃഷിയിടം. ഇവിടെ ഒന്നരയേക്കര്‍ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടത്തിയത്. മറവന്‍തുരുത്ത് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധയിനം കൃഷിയുടെ വിളവെടുപ്പില്‍ എല്ലാ ഇനങ്ങള്‍ക്കും സുന്ദരൻ നളന്ദക്ക് നൂറുമേനി വിളവ് ലഭിച്ചിട്ടുണ്ട്. പയര്‍, പടവലം, കുക്കുമ്പര്‍, കോവല്‍, മത്തന്‍, വെണ്ട എന്നീ ഇനങ്ങളിലാണ് വിളവെടുപ്പ് നടത്തിയത്. പയർ കൃഷിയുടെ ആദ്യ വിളവെടുപ്പില്‍ നൂറിലധികം കിലോ പയറാണ് ലഭിച്ചത്. പടവലത്തിനും, കോവലിനും, കുക്കുമ്പറിനും ഈ നിലവാരത്തില്‍ വിളവ് കിട്ടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സീമ ബിനു, പഞ്ചായത്ത് അംഗം പോള്‍ തോമസ്, കര്‍ഷക പ്രതിനിധികളായ അശോകന്‍ കരിയില്‍, മോഹനന്‍ അമ്പാടി, സജി തട്ടാന്റെതറ എന്നിവര്‍ പങ്കെടുത്തു.