Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര ക്ഷേത്രത്തില്‍ ഗുരുദേവന്‍ നടത്തിയ വേല്‍ പ്രതിഷ്ഠയുടെ വാര്‍ഷികാഘോഷം നടത്തി
12/02/2022
ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു നടത്തിയ വേല്‍ പ്രതിഷ്ഠയുടെ 101-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ശിവഗിരിമഠം ശ്രീനാരായണ പ്രസാദിന്റെ നേതൃത്വത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു നടത്തിയ വേല്‍ പ്രതിഷ്ഠയുടെ 101-ാമത് വാര്‍ഷികവും ശ്രീമഹാഗണപതി, ശ്രീധര്‍മശാസ്താവ്, ശ്രീമഹാദേവി എന്നീ പ്രതിഷ്ഠകളുടെ ഏഴാമത് വാര്‍ഷികവും ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ്, ക്ഷേത്രം മേല്‍ശാന്തി ടി.വി.പുരം ഉണ്ണി ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഭിഷേകം, അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗുരുപൂജ, കലശപൂജ, കലശാഭിഷേകം, വൈകിട്ട് വിശേഷാല്‍ ദീപാരാധന എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ക്ഷേത്ര മണ്ഡപത്തില്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ബ്രഹ്മകലശപൂജ നിരവതി ഭക്തര്‍ തൊഴുതു. കലശാഭിഷേകം പൂര്‍ത്തിയാക്കിയതിനു ശേഷം തന്ത്രിയുടെ നേതൃത്വത്തില്‍ ബ്രഹ്മകലശ പുറത്തേക്ക്  എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.വി. വേണുഗോപാല്‍, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, യൂണിയന്‍ കമ്മിറ്റി അംഗം മധു പുത്തന്‍തറ, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം വി വേലായുധന്‍, ബിജു വാഴെക്കാട്, മനോജ് കൊയ്‌ലേഴത്ത്, രഞ്ജിത്ത് കറുകത്തറ, പ്രമില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.