Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
11/02/2022
ഉദയനാപുരം ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രിമാരായ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയും, ഗോവിന്ദന്‍ നമ്പൂതിരിയും ചേര്‍ന്ന് കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്ത്രിമാരായ മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയും ചെറിയ കൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് കൊടിയേറ്റി. താളവാദ്യങ്ങളും വായ്ക്കുരവകളും ചടങ്ങിന് ഭക്തിയേകി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ അനിഷ്ഠാന വാദ്യങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി സുന്ദരന്‍ എമ്പ്രാന്തരി, മുരിഞ്ഞൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. ഫെബ്രുവരി 17ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവബലി ദര്‍ശനം, പള്ളിവേട്ട, ഗരുഡവാഹനം എഴുന്നള്ളിപ്പ് എന്നിവ ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങുകളാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ലളിതമാക്കിയാണ് ഉത്സവം നടത്തുന്നത്.