Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.ബി.ബി.എസ് പ്രവേശനം നേടിയ ജിത്യാ സുരേന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു
10/02/2022
ഓള്‍ ഇന്‍ഡ്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയത്തോടെ എം.ബി.ബി.എസ് പ്രവേശനം നേടിയ ജിത്യാ സുരേന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ടോം കോര ആദരിക്കുന്നു.

വൈക്കം: ഓള്‍ ഇന്‍ഡ്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടി പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം കരസ്ഥമാക്കി നാടിന് അഭിമാനമായ ജിത്യാ സുരേന്ദ്രന് തലയാഴം മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. നിര്‍ധന സാഹചര്യത്തില്‍ നിന്നും എം.ബി.ബി.എസ് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ചത് ജിത്യാ സുരേന്ദ്രന്റെ കഠിനാധ്വാനവും പഠനമികവുമാണ്. ഈ വിലയിരുത്തലാണ് ജിത്യാ സുരേന്ദ്രനെ ആദരിക്കാന്‍ സാഹചര്യം ഒരുങ്ങിയത്. തലയാഴം ജിഷ്ണു ഭവനില്‍ സുരേന്ദ്രന്റെയും ഗീതയുടെയും മകളാണ് ജിത്യാ സുരേന്ദ്രന്‍. തലയാഴത്തെ വസതിയില്‍ നടന്ന ചടങ്ങില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ടോം കോര ജിത്യയെ പൊന്നാട ആണിയിച്ച് ഉപകാരം നല്‍കി ആദരിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എല്‍ സെബാസ്റ്റ്യന്‍ ക്യാഷ് അവാര്‍ഡും കൈമാറി. മണ്ഡലം പ്രസിഡന്റ് ഇ.വി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീജ ഹരിദാസ്, ടി മധു, കൊച്ചുറാണി ബേബി, കോണ്‍ഗ്രസ് നേതാക്കളായ യു.പി ബേബി, ടി.എ മനോജ്, ഷോളി ബിജു, ടി.എം അനില്‍കുമാര്‍, വി.കെ സോമനാഥന്‍, ബാബു തേവറാണി, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.