Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തി
09/02/2022
തൊഴിലുറപ്പ് തൊഴിലാളികളുടെ വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തി. തൊഴിലാളികളുടെ വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുക, ജാതി തിരിച്ച് വേതനം നല്‍കുന്നതിനുള്ള തീരുമാനം പിന്‍വലിക്കുക, പട്ടികജാതി തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുക, വേതനം 700 രൂപയായും, തൊഴില്‍ദിനം 200 ആയും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വൈക്കം ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണാസമരം എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എസ് ബിജു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി.ആര്‍ രജനി, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, സുജാത മധു, ജീന തോമസ്, ഷീല സുരേശന്‍, അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെച്ചൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ സമരം സിപിഐ ലോക്കല്‍ സെക്രട്ടറി കെ.എം വിനോഭായ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വെച്ചൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീദേവി ജയന്‍ അധ്യക്ഷത വഹിച്ചു. കെ.ബി ശോഭന, ദീപ, അംബിക ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.