Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഐസി സ്വകാര്യവല്‍കരണത്തിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി
09/02/2022
എല്‍ഐസിയെ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ വൈക്കം എല്‍ഐസി ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ് സമരം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എല്‍ഐസിയെ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ വൈക്കം എല്‍ഐസി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ് സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി താലൂക്ക് കണ്‍വീനര്‍ എന്‍ സുദേവന്റെ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ് സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം കെ.പി ദേവസ്യ, മേഖലാ പ്രസിഡന്റ് കെ.വി ഉദയന്‍, സെക്രട്ടറി പി അജിന്‍ ലാല്‍, പി.കെ സുജിതകുമാരി, കെ.ജി.ഒ.എഫ് താലൂക്ക് സെക്രട്ടറി ശരത് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.