Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണേശ്വരപുരം ക്ഷേത്രത്തില്‍ പ്രദക്ഷിണവഴിയില്‍ കൃഷ്ണശില പാകി തുടങ്ങി
08/02/2022
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രദക്ഷിണ വഴിയില്‍ കൃഷ്ണശില പാകുന്ന ജോലി ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാലും, സെക്രട്ടറി എന്‍.കെ കുഞ്ഞുമണിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയില്‍ കൃഷ്ണശിലാ പാളികള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങി. ക്ഷേത്രത്തിന് ചുറ്റുമായി രണ്ടായിരത്തോളം ചതുരശ്രടി ഭാഗങ്ങളിലാണ് കൃഷ്ണശിലാ പാളികള്‍ പാകുന്നത്. ശാഖയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ കൂട്ടായ്മയിലാണ് മൂന്നു ലക്ഷത്തില്‍ പരം രൂപ ചെലവ് വരുന്ന പ്രദക്ഷിണവഴി നിര്‍മിക്കുന്നത്. ക്ഷേത്രത്തില്‍ നൂറുവര്‍ഷം മുന്‍പ് ശ്രീനാരായണ ഗുരു നടത്തിയ വേല്‍ പ്രതിഷ്ഠയുടെ 101-ാമത് വാര്‍ഷികം നടത്തുന്നതിനു മുന്നോടിയായാണ് ക്ഷേത്രമതില്‍ക്കകം കൃഷ്ണശിലകള്‍ പാകി മനോഹരമാക്കുന്നത്. നിര്‍മാണ ജോലികള്‍ ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാലും, സെക്രട്ടറി എന്‍.കെ കുഞ്ഞുമണിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി ടി.വി പുരം ഉണ്ണി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വൈസ് പ്രസിഡന്റ് നിതീഷ് പ്രകാശ്, യൂണിയന്‍ കമ്മിറ്റി അംഗം മധു പുത്തന്‍തറ, പഞ്ചായത്ത് കമ്മിറ്റി അംഗം വി വേലായുധന്‍, ബിജു വാഴേക്കാട്, മനോജ് കൊയ്ലേഴത്ത്, രഞ്ജിത്ത് കറുകത്തല, പ്രമില്‍കുമാര്‍ പ്രണവം എന്നിവര്‍ നേതൃത്വം നല്‍കി.