നിറവ് പദ്ധതി: പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്
08/02/2022
ടി.വി പുരം പഞ്ചായത്തും വൈക്കം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നടത്തിയ നിറവ് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സംസ്ഥാന കൃഷി വകുപ്പിന്റെ ജനകീയ സംയോജിത കൃഷി വികസന പരിപാടിയായ നിറവ് പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച് ടി.വി പുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. അര ഏക്കറോളം വരുന്ന സ്ഥലത്ത് വഴുതന, ചീര, അച്ചിങ്ങ, വെണ്ടയ്ക്ക, പാവയ്ക്ക, തക്കാളി, കൂര്‍ക്ക എന്നീ ഇങ്ങളാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ റാണിമോള് അധ്യക്ഷത വഹിച്ചു. ടി.വി പുരം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വി.കെ ശ്രീകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആശാ അഭിഷേക്, അസി. കൃഷി ഓഫീസര്‍ കെ.വി ഉദയന്‍, എസ് അനീഷ്, ടി.ജി ബിജു, നീതു, കുഞ്ഞുമോള്‍, സമീര എന്നിവര്‍ പ്രസംഗിച്ചു.