Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസ് ഉദ്യോഗസ്ഥയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി
21/11/2015
കോട്ടയത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞ വനിതാ പോലീസ് ഓഫീസര്‍ ജെന്‍സി ഡാനിയേലിന്റെ മൃതദേഹത്തിനുമുന്നില്‍ പോലീസ് ആചാരവെടി മുഴക്കുന്നു
കോട്ടയം നഗരത്തില്‍വെച്ച് സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് മരണമടഞ്ഞ പോലീസ് ഉദ്യോഗസ്ഥയുടെ സംസ്‌കാര ചടങ്ങുകളില്‍ ഇറുമ്പയം വിതുമ്പി. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. സംസ്‌കാരചടങ്ങിനെത്തിയ സഹപ്രവര്‍ത്തകരെല്ലാം ഈറനണിഞ്ഞ കാഴ്ച നാടിന് തീരാനൊമ്പരമായി. കോട്ടയം എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ വെള്ളൂര്‍ ഇറുമ്പയം ഒററക്കുന്നേല്‍ സന്തോഷിന്റെ ഭാര്യയും കോട്ടയം വനിതാസെല്ലിലെ സിവില്‍ പോലീസ് ഓഫീസറുമായ ജെന്‍സി ഡാനിയലിന് ആചാരവെടി മുഴക്കിയാണ് അന്ത്യയാത്ര നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10.30ന് കോട്ടയത്തുവെച്ചായിരുന്നു അപകടം. മൃതദേഹത്തിനുമുന്നില്‍ മക്കളുടെ കണ്ണീരൊപ്പാന്‍ സന്തോഷ് ഏറെ പാടുപെട്ടു. സംസ്‌കാരചടങ്ങുകളില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്ഥാന വനിതാസെല്‍ എസ്.പി രാജേന്ദ്രന്‍, പാലാ ഡി.വൈ.എസ്.പി എസ്.സുനീഷ്ബാബു, സംസ്ഥാന പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രാനന്ദന്‍, സെക്രട്ടറി വി.ആര്‍ അജിത്ത്, ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ടി.എസ് ബാബു, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ രമേശന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, മുന്‍എം.എല്‍.എ പി.നാരായണന്‍, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍, കടുത്തുരുത്തി സി.ഐ വിനുകുമാര്‍ എന്നിവര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തു.