Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത നിലയില്‍ മുന്നണികള്‍
09/11/2015
നഗരസഭ 14-ാം വാര്‍ഡില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുമ കുസുമന് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം
ചരിത്രത്തിലാദ്യമായി ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത നിലയിലാണ് മുന്നണികള്‍. ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കൈവരിച്ചപ്പോള്‍ അപ്രീതിക്ഷിത തിരിച്ചടി നേരിട്ടത് യു.ഡി.എഫിനാണ്. 18ലധികം സീററില്‍ വിജയം പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫ് പ്രതീക്ഷകള്‍ പത്തിലൊതുങ്ങി. എല്‍.ഡി.എഫ് അതിശയിപ്പിക്കുന്ന വിജയമാണ് കൊയ്തത്. വിജയത്തിനിടയിലും സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ഹരിദാസിന്റെയും ഏരിയാ കമ്മിററി അംഗം കെ.പി സതീശന്റെയും പരാജയം ക്യാമ്പില്‍ മ്ലാനത പരത്തി. കോണ്‍ഗ്രസിന്റെ പ്രമുഖരെല്ലാം തോററിരമ്പി. നിലവിലെ വൈസ് ചെയര്‍മാന്‍ അബ്ദുല്‍സലാം റാവുത്തര്‍, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മോഹന്‍ ഡി.ബാബു, ഡി.സി.സി അംഗം വി.സമ്പത്കുമാര്‍, കൗണ്‍സിലര്‍മാരായ പി.ടി സുഭാഷ്, ജെയ്‌ജോണ്‍ പേരയില്‍ എന്നിവരെല്ലാം തോററ പ്രമുഖരാണ്. കോണ്‍ഗ്രസില്‍ നിന്ന് കളംമാറി സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ഇന്ദിരാദേവിയുടെയും ബിജു വി.കണ്ണേഴത്തിന്റെയും വിജയം നേതൃത്വത്തെ ഞെട്ടിച്ചു. പുതിയ ഭരണസമിതിയില്‍ ഇവരുടെ നിലപാടുകള്‍ നിര്‍ണായകമാണ്. ഇവരുടെ പിന്തുണ ഉറപ്പിക്കുവാന്‍ വരുംദിവസങ്ങളില്‍ ഇരുമുന്നണികളും കച്ചകെട്ടിയിറങ്ങുമെന്നുള്ള കാര്യം ഉറപ്പാണ്. യു.ഡി.എഫ് ഇവരുടെ പിന്തുണ ഉറപ്പിച്ചാല്‍ എല്‍.ഡി.എഫും യു.ഡി.എഫും പന്ത്രണ്ടിലെത്തും. രണ്ട് സീററുള്ള ബി.ജെ.പി ആയിരിക്കും ഇവരുടെ മുന്നിലെ കടമ്പ. വൈക്കത്തിന്റെ ആഘോഷമായ അഷ്ടമിക്കുമുന്‍പ് പുതിയ ഭരണസമിതി അധികാരമേല്‍ക്കേണ്ടത് അനിവാര്യമാണ്. ഇനിയുള്ള ദിവസങ്ങള്‍ നഗരസഭ വിലപേശലിന്റെയും കുതിരക്കച്ചവടത്തിന്റെയുമെല്ലാം വേദിയായി മാറിയേക്കും. ഇവിടെ ഏതുമുന്നണി ഭരിക്കുമെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലപ്രവചനം പോലെ പ്രവചനാതീതമായിരിക്കും. നഗരസഭ വാര്‍ഡ്, വിജയിച്ച സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ഭൂരിപക്ഷം എന്ന ക്രമത്തില്‍. വാര്‍ഡ് ഒന്ന് ഉദയനാപുരം, രോഹിണിക്കുട്ടി അയ്യപ്പന്‍ (എന്‍.സി.പി) - 262 വോട്ട്. രണ്ട് കാരുവള്ളി, ശ്രീകുമാരന്‍ നായര്‍ (കോണ്‍ഗ്രസ്) - 25. മൂന്ന് പെരുംചില, ഷെര്‍ളി ജയപ്രകാശ് (കോണ്‍ഗ്രസ്) - 60. നാല് ചാലപ്പറമ്പ്, പി.ശശിധരന്‍ (സി.പി.എം) - 77. അഞ്ച് ഇന്‍ഡസ്ട്രിയല്‍, ഹരിദാസന്‍ നായര്‍ (സി.പി.എം) - 177. ആറ് ലിങ്ക് റോഡ്, ഇന്ദിരാദേവി (സ്വത.) - 52. ഏഴ് ചീരംകുന്നുംപുറം, അനൂപ് (കോണ്‍ഗ്രസ്) - 77. എട്ട് ചുള്ളിത്തറ, ഷിബി സന്തോഷ് (കേരള കോണ്‍ഗ്രസ് എം) - 58. ഒന്‍പത് പ്രായിക്കത്തറ, നിര്‍മല ഗോപി (സി.പി.ഐ) - 84. 10 ആറാട്ടുകുളം, ശ്രീകുമാരി യു.നായര്‍ (ബി.ജെ.പി) - 20. 11 പെരുമ്പള്ളിയാഴം, എ.സി മണിയമ്മ (സി.പി.എം) - 253. 12 പുഴവായിക്കുളങ്ങര, ഒ.മോഹനകുമാരി (ബി.ജെ.പി) - 02. 13 കോണ്‍വെന്റ്, സിന്ധു സജീവന്‍ (കേരള കോണ്‍ഗ്രസ് എം) - 80. 14 തുരുത്തിക്കര, സുമ കുസുമന്‍ (കോണ്‍ഗ്രസ്) - 129. 15 കായിപ്പുറം, കെ.ആര്‍ സംഗീത (സി.പി.ഐ) - 25. 16 മുന്‍സിപ്പല്‍ ഓഫീസ്, ആര്‍.സന്തോഷ് (സി.പി.ഐ) - 24. 17 മൂകാമ്പികച്ചിറ, അംബരീഷ് ജി.വാസു (സി.പി.എം) - 20. 18 ജവഹര്‍ വാര്‍ഡ്, എം.ടി അനില്‍കുമാര്‍ (കോണ്‍ഗ്രസ്) - 22. 19 വി.കെ വേലപ്പന്‍, ഡി.രഞ്ജിത്കുമാര്‍ (സി.പി.ഐ) - 99. 20 മഹാദേവ ക്ഷേത്രം, എന്‍.അനില്‍ബിശ്വാസ് (സി.പി.ഐ) - 14. 21 എല്‍.എഫ് ചര്‍ച്ച്, അഡ്വ. വി.വി സത്യന്‍ (കോണ്‍ഗ്രസ്) - 62. 22 ഇ.വി.ആര്‍, സൗദാമിനി (കോണ്‍ഗ്രസ്) - 98. 23 കാരയില്‍, ബിജു കണ്ണേഴത്ത് (സ്വത.) - 23. 24 കോവിലകത്തുംകടവ്, സെല്‍ബി ശിവദാസ് (സി.പി.എം) - 81. 25 പോളശേരി, പി.എന്‍ കിഷോര്‍കുമാര്‍ (കോണ്‍ഗ്രസ്) - 201. 26 ശ്രീനാരായണപുരം, ബിജിനി പ്രകാശന്‍ (സി.പി.ഐ) - 140.