Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പോക്‌സോ കോടതി അനുവദിക്കണം: ലോയേഴ്‌സ് കോണ്‍ഗ്രസ്
07/02/2022
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് യൂണിറ്റ് സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാനത്ത് സര്‍ക്കാര്‍ പുതിയതായി അനുവദിച്ച 28 പോക്‌സോ കോടതികളില്‍ ഒന്ന് വൈക്കത്ത് അനുവദിക്കണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് വൈക്കം കോര്‍ട്ട് സെന്റര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നാലു കോടതികള്‍ പ്രവൃത്തിക്കാനുള്ള കെട്ടിയ സൗകര്യവും മറ്റു സംവിധാനങ്ങളും വൈക്കം കോടതി സമുച്ചയത്തിലുണ്ട്. എന്നാല്‍ രണ്ടു കോടതികള്‍ മാത്രമേ നിലവില്‍ ഉള്ളു. ഈ സാഹചര്യത്തില്‍ പോസ്‌കോ കോടതി കൂടി അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനും തീരുമാനിച്ചു. സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് അംഗത്വ വിതരണവും നടന്നു. യുണിറ്റ് പ്രസിഡന്റ് അഡ്വ. എസ് പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ ജോജി അലക്സ്, കെ.പി ശിവജി, മധു എബ്രഹാം, എന്‍ ഹരിമോഹന്‍, പി.എന്‍ സുദര്‍ശനന്‍, ശ്രീകാന്ത് സോമന്‍, രാജേഷ് കരിപ്പാടം, കെ.വി ഷീബ, അമല്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.