Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി
07/02/2022
എസ്.എന്‍.ഡി.പി യോഗം ഇടവട്ടം വെസ്റ്റ് ശാഖയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം 5945-ാം നമ്പര്‍ ഇടവട്ടം വെസ്റ്റ് ശാഖയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി. ക്ഷേത്രത്തിന്റെ സമര്‍പ്പണം  എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ആചാര്യന്‍ സിബിന്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ജീവകലശം, ബ്രഹ്മകലശം, വിശേഷ ഗുരുപൂജ,  പ്രസാദ വിതരണം എന്നിവ നടത്തി. ക്ഷേത്ര സമര്‍പ്പണ സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, ഓംകാരേശ്വരക്ഷേത്രം ആചാര്യ തങ്കമ്മ മോഹനന്‍, ശാഖാ സെക്രട്ടറി ബാബു രേവതി, വൈസ് പ്രസിഡന്റ് എം ഭദ്രന്‍, യൂണിയന്‍ കമ്മിറ്റി അംഗം വിജയന്‍ ചിരണംതുരുത്തില്‍, ഇ.എസ് സാബു, ആര്‍ രാജേഷ്, എം ബിനു, രാമചന്ദ്രന്‍, സുധ മണിയപ്പന്‍, വിജയപ്പന്‍, ദിലീപ് ഐശ്വര്യ, രാജേശ്വരി, ദീപ സുരേഷ്, പി.ഡി റെജി എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രം തന്ത്രി സിബിന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.