Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിന്റെ സ്‌നേഹത്തണലില്‍ ചികിത്സാസഹായ പദ്ധതി തുടങ്ങി
05/02/2022
വൈക്കം ആശ്രമം സ്‌കൂളിലെ എന്‍.എസ്.എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്നേഹ തണലിന്റെ ചികിത്സാ സഹായ പദ്ധതിയുടെ സഹായം പുഷ്പാ ശശിക്ക് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന കൈമാറുന്നു.

വൈക്കം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിര്‍ധന കുടുംബങ്ങളിലെ രോഗികളെ സഹായിക്കാന്‍ ആശ്രമം സ്‌കൂള്‍ വി.എച്ച്.എസ്.എസ് വിഭാഗത്തിലെ എന്‍.എസ്.എസ് യൂണിറ്റ് ആവിഷ്‌കരിച്ച ചികിത്സാ സഹായ പദ്ധതിയില്‍ പെടുത്തി ടി.വി.പുരം ശില്‍പാനിവാസിലെ പുഷ്പാ ശശിക്ക് സാമ്പത്തിക സഹായം നല്‍കി. സ്‌കൂള്‍ ആവിഷ്‌കരിച്ച സ്നേഹത്തണലിന്റെ കൈത്താങ്ങ് വിഷമങ്ങള്‍ അനുഭവിക്കുന്ന കുടൂംബങ്ങളിലേക്ക് സഹായം എത്തിക്കുന്ന പദ്ധതിയാണിത്. ടി.വി പുരം പഞ്ചായത്തിലെ പറക്കാട്ട്കുളങ്ങര എസ്.എന്‍.ഡി.പി ശാഖായോഗത്തില്‍പെട്ട രോഗിക്കാണ് ആദ്യ സഹായം നല്‍കിയത്. ശാഖാ പ്രസിഡന്റ് സന്തോഷ് ആഞ്ഞിലിക്കലിന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന തുക കൈമാറി. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, അധ്യാപകരായ സി.എസ് ജിജി, മിനി വി അപ്പുക്കുട്ടന്‍, ടി.പി അജിത്ത്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍, ശാഖാ വൈസ് പ്രസിഡന്റ് ഹരി വാതല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.