Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫോക്കസ് ഏരിയ നിര്‍ണയത്തിലെ അപാകത പരിഹരിക്കുക: കെ.പി.എസ്.ടി.എ സമരം നടത്തി
04/02/2022
എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയാ നിര്‍ണയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ കമ്മിറ്റി വൈക്കം എ.ഇ.ഒ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എ.ഇ.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണാസമരം നടത്തി.
പ്രീ-പ്രൈമറി അധ്യാപകരോടും, ജീവനക്കാരോടുമുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിച്ച് അവര്‍ക്ക് ശബളം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി പ്രദീപ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ടി അനില്‍കുമാര്‍, ഉപജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് ജോസഫ്, ഉപജില്ല കമ്മിറ്റി അംഗം ബൈജുമോന്‍, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.