Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി ടിക്കറ്റ് വില വര്‍ധിപ്പിക്കുന്നതിനെതിരെ ഐ.എന്‍.ടി.യു.സി സമരം
02/02/2022
ലോട്ടറി ടിക്കറ്റ് വില വര്‍ധിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ കേരള  ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) വൈക്കം ലോട്ടറി സബ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള ഭാഗ്യക്കുറി ടിക്കറ്റിന്റെ വില നാല്പത് രൂപയില്‍ നിന്നും അമ്പത് രൂപയായി വര്‍ധിപ്പിക്കുവാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ലോട്ടറി സബ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കോവിഡും സാമ്പത്തിക പ്രതിസന്ധിയും മൂലം തകര്‍ച്ച നേരിടുന്ന കേരള ലോട്ടറി വിലവര്‍ധനവോടെ പ്രതിസന്ധിയില്‍ ആകും. ഭിന്നശേഷിക്കാരും രോഗികളുമായ മൂന്നു ലക്ഷത്തോളം ലോട്ടറി വില്‍പന തൊഴിലാളികള്‍ പട്ടിണിയിലാകുന്ന തീരുമാനമാണെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ താലൂക്ക് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍, താലൂക്ക് സെക്രട്ടറി ടി.ഡി സുധാകരന്‍, വി അരവിന്ദന്‍, വൈക്കം ജയന്‍, വി.കെ പാപ്പു, സി തങ്കച്ചന്‍, സുന്ദരന്‍ കൊടൂപ്പാടം എന്നിവര്‍ പ്രസംഗിച്ചു.