Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാകേന്ദ്രം തുറന്നു
02/02/2022
വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫയര്‍ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ തുടങ്ങിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനാകേന്ദ്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: വൈക്കം താലൂക്ക് അര്‍ബന്‍ വെല്‍ഫയര്‍ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാകേന്ദ്രം തുടങ്ങി. ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സാമ്പിള്‍ കളക്ഷന്‍. രാവിലെ നടത്തുന്ന പരിശോധനയുടെ ഫലം വൈകിട്ടും വൈകിട്ട് നടത്തുന്ന പരിശോധനയുടെ ഫലം അടുത്ത ദിവസം രാവിലെയും ലഭിക്കും. വൈക്കം ആര്‍.ടി ഓഫീസിന്റെ മുന്നിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് പരിശോധനാകേന്ദ്രം ഉദ്ഘാടനം ചെയ്തു. കിഴ്തടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി കാപ്പന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, വൈക്കം അര്‍ബന്‍ വെല്‍ഫയര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.വി മനോജ്, ഇ.എം നാസര്‍, എം.എന്‍ ദിവാകരന്‍ നായര്‍, എം അനില്‍കുമാര്‍, ശ്രീദേവി അനിരുദ്ധന്‍, കിസ്‌കോ ബോര്‍ഡ് അംഗങ്ങളായ കെ വിശ്വനാഥന്‍ നായര്‍, എം.എസ് ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 04829214192, 9633123168.