Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതി വാഴ കൃഷിയുമായി കുടവെച്ചൂര്‍ ഗ്രീന്‍ ലീഫ് ജൈവ കര്‍ഷക സംഘം
02/02/2022
കുടവെച്ചൂര്‍ നിറവ് ഗ്രീന്‍ ലീഫ് ജൈവകര്‍ഷക സ്വാശ്രയ സംഘത്തിന്റ ആഭിമുഖ്യത്തില്‍ അച്ചിനകത്ത് ആരംഭിച്ച ഗ്രീന്‍ ലീഫ് മോഡല്‍ പ്രകൃതി വാഴ കൃഷി വാഴവിത്ത് നട്ട് വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വെച്ചൂര്‍: പ്രകൃതിവാഴ കൃഷിയ്ക്ക് ഒരുങ്ങി കുടവെച്ചൂര്‍ നിറവ് ഗ്രീന്‍ ലീഫ് ജൈവ കര്‍ഷക സ്വാശ്രയ സംഘം. പ്രകൃതിദത്തമായ വളങ്ങള്‍ ഉപയോഗിച്ചു വാഴ കൃഷി നടത്തിയാല്‍ വാഴക്കുലയും പിണ്ടിയും വാഴത്തടയും ഭക്ഷ്യയോഗ്യമാകും. വാഴ കൃഷിക്ക് ഇടവിളയായി ബന്ദി, ജമന്തി, ചോളം എന്നിവ കൃഷി ചെയ്യുന്നതാണ് ഗ്രീന്‍ ലീഫ് മോഡല്‍ പ്രകൃതി വാഴ കൃഷി. കുടവെച്ചൂര്‍ അച്ചിനകം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള  50 സെന്റ് സ്ഥലത്താണ് നിറവ് സ്വാശ്രയ സംഘം പ്രകൃതി വാഴ കൃഷി തുടങ്ങിയത്. ഗ്രീന്‍ ലീഫ് കാര്‍ഷിക വികസന സംഘം വൈസ് പ്രസിഡന്റ് പി.ഡി തങ്കച്ചന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ വാഴ വിത്ത് നട്ടു കൃഷി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ഐ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസര്‍ രേഷ്മ, നിറവ് ജൈവ കര്‍ഷക സ്വാശ്രയ സംഘം പ്രസിഡന്റ് ലൂസിയാമ്മ ജോസഫ്, സെക്രട്ടറി ജിജി മുട്ടേല്‍, ജോണ്‍സി ലാലിച്ചന്‍, എല്‍സമ്മ വര്‍ഗീസ്, ത്രേസ്യാമ്മ, അന്നമ്മ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.