Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പടിഞ്ഞാറെക്കര ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
02/02/2022
പടിഞ്ഞാറെക്കര പോത്തോടിയില്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ബ്രഹ്മകലശ പൂജ.
വൈക്കം: പടിഞ്ഞാറെക്കര പോത്തോടിയില്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി സനോജ്, സുഭാഷ് ശാന്തി, അനൂപ് ശാന്തി എന്നിവര്‍ സഹകാര്‍മികരായി. തന്ത്രി ഷാജി അരവിന്ദന്റെ നേതൃത്വത്തില്‍ ബ്രഹ്മകലശ പൂജ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് പ്രശാന്ത് പോത്തോടിയില്‍, സെക്രട്ടറി പ്രസന്നകുമാര്‍ പോത്തോടിയില്‍, വൈസ് പ്രസിഡന്റ് ബാബുരാജ് ചെറിയ പൂക്കാട്ട്, ജോയ്ന്‍ സെക്രട്ടറി ദിനില്‍ പോത്തോടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.