Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടിന്റെ കട്ടിള വയ്പ്പ് നടത്തി
29/01/2022
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു നല്‍കുന്ന നാലു വീടുകളില്‍ രണ്ടാമത്തെ വീടിന്റെ കട്ടിള വയ്പ്പ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും സെക്രട്ടറി എം.പി സെന്നും ചേര്‍ന്നു നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് നാലു നിര്‍ധനര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതില്‍ രണ്ടാമത്തെ വീടിന്റെ കട്ടിള വയ്പ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷും സെക്രട്ടറി എം.പി. സെന്നും ചേര്‍ന്നു നിര്‍വഹിച്ചു. ഏഴര ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണ ചെലവ്. ഉദയനാപുരം എസ്.എന്‍.ഡി.പി ശാഖയില്‍പ്പെട്ട തറയില്‍ ശോഭനയ്ക്കാണ് രണ്ടാമത്തെ വീട് നല്‍കുന്നത്. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, പ്രിന്‍സിപ്പാള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍, ഇ.പി ബീന, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സി.പി.ഒ ആര്‍ ജഫിന്‍, സി.എസ് ജിജി, ശാഖാ പ്രസിഡന്റ് എം.കെ കാര്‍ത്തികേയന്‍, സെക്രട്ടറി കെ.പി രാധാകൃഷണന്‍, വൈസ് പ്രസിഡന്റ് എസ് മനോജ്, യൂണിയന്‍ കമ്മറ്റി അംഗം വി.സി സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് എസ് ജയന്‍, ഗാലക്സി ബില്‍ഡേര്‍സ് ഉടമ മനോജ് എന്നിവര്‍ പങ്കെടുത്തു.