Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണസഭ കുടുംബസംഗമവും പൊങ്കല്‍ ആഘോഷവും നടത്തി
28/01/2022
കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും യുവജന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും പൊങ്കല്‍ ആഘോഷവും ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും യുവജന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കുടുംബസംഗമവും പൊങ്കല്‍ ആഘോഷവും നടത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. വൈക്കം സമൂഹം ഹാളില്‍ നടന്ന ആഘോഷം ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം പ്രസിഡന്റ് അര്‍ജുന്‍ ത്യാഗരാജയ്യര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിന്‍ കൃഷ്ണമൂര്‍ത്തി, കണ്‍വീനര്‍ ആര്‍ സുബ്രഹ്മണ്യം, ബ്രാഹ്മണസഭ ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍, വൈക്കം സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, വൈക്കം ഉപസഭ പ്രസിഡന്റ് സീതാലക്ഷ്മി, സെക്രട്ടറി പ്രിയ അയ്യര്‍, മേഘ കൃഷ്ണമൂര്‍ത്തി, പി ചിത്രലക്ഷ്മി, പി സീതാരാമന്‍, രാഹുല്‍ കൃഷ്ണന്‍, കെ ധനൂഷ്, കേശവ് ശങ്കര്‍, കെ ദേവിക എിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.