Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
27/01/2022
വൈക്കം പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് പുല്യാട്ട് മന രാമന്‍ ഭട്ടതിരി കൊടിയേറ്റുന്നു.

വൈക്കം: പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പുല്യാട്ട് മന രാമന്‍ ഭട്ടതിരി കൊടിയേറ്റി. മേല്‍ശാന്തി ബിനില്‍ ഭട്ടതിരി, ഗോപാലകൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്സവാഘോഷങ്ങള്‍ ലളിതമാക്കിയാണ് നടത്തുന്നത്. ക്ഷേത്രം പ്രസിഡന്റ് എസ് മധു, സെക്രട്ടറി കെ.എം നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് അപ്പു നായര്‍, ട്രഷറര്‍ പ്രമോദ് ചന്ദ്രന്‍, കെ രാധാകൃഷ്ണന്‍ നായര്‍, എ ചന്ദ്രശേഖരന്‍ നായര്‍, എന്‍.എസ് വേണുഗോാപാല്‍, പി നന്ദകുമാര്‍, രാജ്മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന ചടങ്ങായ ഉത്സവബലി ദര്‍ശനം 29ന് രാവിലെ 10.30നും 11.30നും ഇടയില്‍ നടക്കും. 31ന് കാഴ്ചശ്രീബലി, ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് ഉപദേവതകള്‍ക്ക് കലശാഭിഷേകം, വൈകിട്ട് ആറിന് ആറാട്ട് എന്നിവയും നടക്കും.