Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുത്തപ്പന്‍ ക്ഷേത്രത്തില്‍ ചോതി നക്ഷത്രം മഹോത്സവം ആഘോഷിച്ചു
27/01/2022
ഉല്ലല കൊതവറ പുത്തന്‍തറ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ചോതി നക്ഷത്രം ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ബ്രഹ്മകലശ പൂജ.

വൈക്കം: ഉല്ലല കൊതവറ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ചോതി നക്ഷത്രം മഹോത്സവം ആഘോഷിച്ചു. ബുധനാഴ്ച രാവിലെ അഭിഷേകം, മഹാഗണപതി ഹോമം, ബ്രഹ്മകലശപൂജ, കലശാഭിഷേകം, ഉച്ചക്ക് 12ന് അമൃതഭോജനം എന്നിവ നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ഷിബിന്‍ ശാന്തി, ഉണ്ണി ശാന്തി എന്നിവര്‍  സഹകാര്‍മികരായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് ദിനമണി രേവതി, രക്ഷാധികാരി നന്ദഗോപന്‍ കളച്ചിറ, സെക്രട്ടറി വി വിജേഷ് പുത്തന്‍തറ എന്നിവര്‍ നേതൃത്വം നല്‍കി.